ADVERTISEMENT

പട്ന ∙ ബിഹാറിൽ മഹാസഖ്യത്തിലെ നാല് എംഎൽഎമാർ കൂടി എൻഡിഎയിൽ ചേരുമെന്ന് ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി. കോൺഗ്രസിലെയും ആർജെഡിയിലെയും രണ്ടു വീതം എംഎൽഎമാർ എൻഡിഎയിൽ ചേരാൻ ഒരുങ്ങിയിരിക്കുകയാണെന്ന് മാഞ്ചി പറഞ്ഞു. 

കഴിഞ്ഞ ദിവസം രണ്ട് കോൺഗ്രസ് എംഎൽഎമാരും ഒരു ആർജെഡി എംഎൽഎയും നിയമസഭയിൽ ഭരണപക്ഷ ബഞ്ചിൽ ബിജെപി അംഗങ്ങൾക്കൊപ്പം ഇരുന്നു. കോൺഗ്രസിലെ മുരാരി പ്രസാദ് ഗൗതം, സിദ്ധാർഥ് സൗരവ്, ആർജെഡിയിലെ സംഗീത കുമാരി എന്നിവരാണ് ചേരിമാറിയത്. 

ബിഹാർ നിയമസഭാ സ്പീക്കർ അവധ് ബിഹാറി ചൗധരിക്കെതിരായ ബിജെപിയുടെ അവിശ്വാസ പ്രമേയത്തെ ആർജെഡിയുടെ മൂന്ന് എംഎൽഎമാർ പിന്തുണച്ചിരുന്നു. ആർജെഡി എംഎൽഎമാരായ നീലം ദേവി, ചേതൻ ആനന്ദ്, പ്രഹ്ലാദ് യാദവ് എന്നിവരാണ് കൂറുമാറി വോട്ടു ചെയ്തത്. കൂറു മാറിയ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിലാണ് ആർജെഡി, കോൺഗ്രസ് നേതൃത്വം. 

English Summary:

Political Shakeup in Bihar: Four More Indian National Developmental Inclusive Alliance MLAs Set to Join NDA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com