ഗവർണർ രാഷ്ട്രപതിക്കുവിട്ട ലോകായുക്ത ബില്ലിന് അംഗീകാരം; സംസ്ഥാന സർക്കാരിന് നേട്ടം
Mail This Article
തിരുവനന്തപുരം∙ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോകായുക്ത നിയമഭേദഗതിയിൽ രാഷ്ട്രപതി ഒപ്പിട്ടു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കു വിട്ട ബില്ലിനാണ് അംഗീകാരം കിട്ടിയിരിക്കുന്നത്.
Read Also: മാത്യു കുഴൽനാടനുമായി സംവാദത്തിന് ഏതെങ്കിലും കുട്ടികളെ അയയ്ക്കാം: പരിഹസിച്ച് പി. രാജീവ്
ഗവർണർ–സർക്കാർ പോരിനിടെയാണു സംസ്ഥാന സർക്കാരിന് നേട്ടമായി ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടിരിക്കുന്നത്. ലോകായുക്ത വിധി മന്ത്രിമാര്‍ക്കെതിരാണെങ്കിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്ക് എതിരാണെങ്കില്‍ നിയമസഭയ്ക്കും അപ്പീൽ പരിഗണിക്കാം. എംഎല്‍എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്ക് പുനഃപരിശോധിക്കാൻ കഴിയും.
2022 ഓഗസ്റ്റിലാണു നിയമസഭ ലോകായുക്ത ഭേദഗതി ബിൽ പാസാക്കിയത്. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലാണിത്. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗവർണറുടെ വാദം. തുടർന്നു ബില്ലിൽ ഒപ്പിടാതെ ഗവർണർ നീട്ടിക്കൊണ്ടുപോയി. സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുകയും കോടതി രൂക്ഷവിമർശനം നടത്തുകയും ചെയ്തതിനു പിന്നാലെയാണു ഏഴ് ബില്ലുകള്‍ 2023 നവംബറിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കു വിട്ടത്.