ADVERTISEMENT

ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ വാക്കീൽ ഹസന്റെ വീട് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) പൊളിച്ചു നീക്കി. അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് വടക്കു കിഴക്കന്‍ ഡൽഹിയിലെ ഖജൗരി ഖാസിലുള്ള ഹസന്റെ വീട് പൊളിച്ചു നീക്കിയതെന്ന് ഡിഡിഎ അറിയിച്ചു.

എന്നാൽ കെട്ടിടം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നോട്ടിസൊന്നും നൽകിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ‘‘ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്തെത്തിക്കുന്ന രക്ഷാപ്രവർത്തനത്തിൽ ഞാൻ പങ്കാളിയായിരുന്നു. പക്ഷേ, എന്റെ വീട് ഇപ്പോൾ തകർക്കപ്പെട്ടു. എനിക്കു സഹായം ആവശ്യമാണ്. അവർ എന്നെയും കുട്ടികളെയും പിടിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഞങ്ങളിൽ ചിലരെ അവർ മർദിച്ചു.’’– ഹസൻ പറഞ്ഞു. 

അതേസമയം ഹസന്റെയും കൂട്ടാളിയുടെയും ആരോപണങ്ങൾ ഡിഡിഎ നിരസിച്ചു. വീട് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ഇവിടെ താമസിക്കുന്നവരെ അറിയിച്ചിരുന്നു. പ്രദേശം ആസൂത്രിത വികസനത്തിന് അനുവദിച്ച സ്ഥലമാണെന്നും അധികൃതർ അറിയിച്ചു.

English Summary:

DDA Wrecks House of Uttarakhand Tunnel Rescue Volunteer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com