ADVERTISEMENT

ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെയും ഇടതുപാർട്ടികളും തമ്മിൽ സീറ്റുവിഭജനത്തിൽ ധാരണയായി. സിപിഎമ്മിനും സിപിഐക്കും രണ്ടു സീറ്റുകൾ വീതം ലഭിക്കും. എന്നാൽ ഏതൊക്കെ മണ്ഡലങ്ങളാണു ലഭിക്കുകയെന്നതിൽ തീരുമാനമായിട്ടില്ല. സീറ്റു വിഭജനം സംബന്ധിച്ച ചർച്ചകളിൽ തീരുമാനമായെന്നു വ്യക്തമാക്കി ഡിഎംകെ റിലീസ് പുറത്തുവിട്ടു. 

Read Also: ഹിമാചലിൽ വിമതരോടു വിട്ടുവീഴ്ച വേണ്ടെന്ന് കോൺഗ്രസ്; 6 എംഎൽഎമാരെ അയോഗ്യരാക്കി

മധുര, കോയമ്പത്തൂർ സീറ്റുകളാണ് സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകൾ. തിരുപ്പുർ, നാഗപ്പട്ടണം എന്നിവയാണ് സിപിഐയുടെ സിറ്റിങ് സീറ്റുകൾ. ഇതേ സീറ്റുകൾ തന്നെ സിപിഎമ്മിനും സിപിഐയ്ക്കും കിട്ടുമോയെന്നതിൽ വ്യക്തയില്ല. നേരത്തേ സഖ്യകക്ഷിയായ മുസ്‍ലിം ലീഗിനും  കെഎംഡികെയ്ക്കും ഓരോ സീറ്റ് വീതം ഡിഎംകെ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിൽ 39 ലോക്സഭാ സീറ്റുകളാണുള്ളത്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ 39ൽ 38 സീറ്റുകളിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചിരുന്നു. 

English Summary:

DMK and left parties seat sharing in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com