വിജിലൻസ് അന്വേഷണം വേണം; പിണറായിക്കും വീണയ്ക്കുമെതിരെ നിയമപോരാട്ടത്തിന് മാത്യു കുഴൽനാടൻ
Mail This Article
×
തിരുവനന്തപുരം∙ മാസപ്പടി വിവാദം നിയമ പോരാട്ടത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ കോടതിയെ സമീപിച്ചു. ഹർജി 14ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്.
മുഖ്യമന്ത്രി, മകൾ വീണ, സിഎംആർഎൽ, സിഎംആർഎൽ എംഡി, എക്സാലോജിക് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. സമാന സ്വഭാവമുള്ള ഹർജികൾ മാത്യു കുഴൽനാടൻ മറ്റ് കോടതികളിൽ നൽകിയിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നും, ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് 14ലേക്ക് മാറ്റിയത്.
English Summary:
Vigilance investigation is required, Mathew Kuzhalnadan for legal battle against Pinarayi and Veena
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.