ADVERTISEMENT

ബെംഗളൂരു ∙ സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോകുന്നതിന് പണം നൽകാത്തതിന്റെ ദേഷ്യത്തിൽ എൻജിനീയറിങ് വിദ്യാർഥി അമ്മയുടെ സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തി. ആന്ധ്രയിലെ വിജയവാഡയിൽ എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായ ജസ്വന്ത് റെഡ്ഡി(20)യാണ് ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന സുകന്യ(40)യെ കൊലപ്പെടുത്തിയത്. ഫെബ്രുവരി 12 മുതലാണ് സുകന്യയെ കാണാതായത്. 

Read also: സിദ്ധാർഥൻ നേരിട്ടത് ‘ഷട്ടിൽ കോർട്ട് ’ വിചാരണ; അറിഞ്ഞില്ലെന്ന അധികൃതരുടെ നിലപാടിൽ ദുരൂഹത

ദിവസങ്ങൾക്ക് ശേഷം മൃതദേഹം ബെന്നാർഘട്ടെക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇലക്ട്രോണിക് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഗോവ യാത്രയ്ക്കു പണം ചോദിക്കുന്നതിനാണ് ജസ്വന്ത് 12ന് വിജയവാഡയിൽ നിന്ന് സുകന്യയുടെ വീട്ടിലെത്തിയത്. പണം നൽകാൻ വിസമ്മതിച്ചതോടെ, മാല കവർന്നെടുക്കാനായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബെന്നാർഘട്ടെയിലെ വിജനമായ പ്രദേശത്ത് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.

English Summary:

B.Tech student killed his aunt in Bangalore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com