ADVERTISEMENT

എറണാകുളം∙ വയനാട് പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ ക്യാംപസ് രാഷ്ട്രീയത്തിന്റെ ഇരയാണെന്നും കേരളത്തിലെ ക്യാംപസുകളിൽ ഉടൻ രാഷ്ട്രീയം നിരോധിക്കണമെന്നും ട്വന്റി20 പാർട്ടി അധ്യക്ഷൻ സാബു എം.ജേക്കബ്. സിദ്ധാർഥനെ മൃഗീയമായി പീഡിപ്പിക്കാൻ ക്രിമിനലുകൾക്ക് ധൈര്യം ലഭിച്ചത് ക്യാംപസ് രാഷ്ട്രീയത്തിന്റെ പിൻബലത്തിലാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിലെ നിലവാരത്തകർച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് ക്യാംപസ് രാഷ്ട്രീയമാണ്. ലോകത്തെ മുൻനിര സർവകലാശാലകളിലൊന്നും രാഷ്ട്രീയമില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു.

Read Also: വെറ്ററിനറി കോളജിലെ ക്രൂരമർദനം: സിദ്ധാർഥന്റെ മരണത്തിൽ 3 എസ്എഫ്ഐ നേതാക്കൾ അറസ്റ്റിൽ

കുറ്റവാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ - ഭരണ സംവിധാനമാണ് ഇന്ന് കേരളത്തിലുള്ളത്. ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനു മടിയില്ലാത്തവരായി ഇവിടുത്തെ കൗമാരക്കാരും വിദ്യാർഥികളും മാറിയിരിക്കുന്നു. മനുഷ്യരെ പട്ടികകൊണ്ടും ചെടിച്ചട്ടികൊണ്ടും അടിച്ചുകൊല്ലാൻ ശ്രമിക്കുന്നവരെ ‘രക്ഷാപ്രവർത്തകരെ’ന്ന് വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Campus politics should be banned; No one is safe in Kerala: Sabu M Jacob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com