ADVERTISEMENT

ന്യൂഡൽഹി∙ റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ പേയ്ടിഎം പേയ്മെന്റ് ബാങ്കിന് വീണ്ടും തിരിച്ചടിയായി 5.49 കോടി രൂപ പിഴ. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ (എഫ്ഐയു-ഐഎൻഡി) ആണ് പിഴ ചുമത്തിയത്. ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എഫ്ഐയു-ഐഎൻഡി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ ലംഘിച്ച് പേയ്ടിഎം പേയ്‌മെൻ്റ് ബാങ്ക് വഴി ചില സ്ഥാപനങ്ങൾ നിയമവിരുദ്ധമായി ഫണ്ടുകൾ കൈമാറ്റം ചെയ്തതായി എഫ്ഐയു-ഐഎൻഡി അറിയിച്ചു. അതേസമയം, രണ്ടു വർഷം മുൻപു തന്നെ നിർത്തലാക്കിയ ബിസിനസ് സെഗ്‌മെന്റിലെ പ്രശ്നങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പിഴ ചുമത്തിയതെന്ന് പേയ്ടിഎം അറിയിച്ചു.

വിവിധ ചട്ടലംഘനങ്ങളുടെ പേരിലാണ് പേയ്ടിഎമ്മിനെതിരെ ആർബിഐ നടപടിയെടുത്തത്. ഫെബ്രുവരി 29ന് ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ്/കറന്റ് അക്കൗണ്ടുകൾ, വോലറ്റ്, ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതാണ് ആർബിഐ വിലക്കിയത്. ഇതിന്റെ സമയപരിധി പിന്നീട് മാർച്ച് 15 വരെ നീട്ടി.

English Summary:

Paytm Bank Fined Over ₹ 5 Crore For Violations Under Money Laundering Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com