ADVERTISEMENT

ചണ്ഡിഗഡ്∙ മുനിസിപ്പല്‍ കോർപറേഷനിലെ സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കു വീണ്ടും നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. സീനിയർ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കുൽജീത് സന്ധുവും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് രജീന്ദർ ശർമയുമാണ് ജയിച്ചത്. മേയർ തിരഞ്ഞെടുപ്പ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. അന്നും ബിജെപി സ്ഥാനാർഥികളായ കുൽജീത് സന്ധു, രജീന്ദർ ശർമ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

സന്ധു 19 വോട്ടുകൾ നേടി. കോൺഗ്രസിന്റെ ഗുർപ്രീത് ഗബിയ്‌ക്ക് 16 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. ചണ്ഡിഗഡ് മേയറാണ് ഫലം പ്രഖ്യാപിച്ചത്. രജീന്ദർ ശർമ ഇന്ത്യാ സഖ്യത്തിന്റെ നിർമലാ ദേവിയെ 2 വോട്ടിനാണു പരാജയപ്പെടുത്തിയത്. രജീന്ദർ ശർമ 19 വോട്ടും നിർമലാ ദേവിക്ക് 17 വോട്ടും ലഭിച്ചു.

Read More: ‘ആദിത്യ എല്‍-1 വിക്ഷേപിച്ച ദിവസം എനിക്ക് അർബുദം’: വെളിപ്പെടുത്തി എസ്.സോമനാഥ്

35 അംഗ കോർപറേഷനിൽ നിലവിൽ ബിജെപിക്ക് 17 കൗൺസിലർമാരാണുള്ളത്. ഫെബ്രുവരിയിൽ ആം ആദ്മിയിൽനിന്ന് 3 കൗൺസിലർമാർ കൂറുമാറി എത്തിയതോടെയാണ് ബിജെപിയുടെ അംഗസംഖ്യ വർധിച്ചത്. നിലവിൽ ആം ആദ്മിക്ക് 10, കോൺഗ്രസിന് 7, ശിരോമണി അകാലിദളിന് ഒരു കൗൺസിലറുമാണുള്ളത്. മുനിസിപ്പൽ കോർപ്പറേഷനിലെ എക്സ് ഒഫീഷ്യോ അംഗമെന്ന നിലയിൽ ഛണ്ഡിഗഡ് എംപിക്കും വോട്ടുണ്ട്.

ജനുവരി 30നായിരുന്നു ചണ്ഡിഗഡ് മുനിസിപ്പല്‍ കോർപ്പറേഷനിലെ വിവാദമായ മേയർ തിരഞ്ഞെടുപ്പ്. എന്നാൽ, വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചതിന് വരണാധികാരി സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം നേരിട്ടു. കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തു.  പിന്നീട് ഇന്ത്യ സഖ്യത്തിന്റെ കുൽദീപ് കുമാറിനെ മേയറായി പ്രഖ്യാപിക്കുകയായിരുന്നു.

English Summary:

BJP Wins Chandigarh Deputy Mayor Polls Days After AAP Pick Declared Mayor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com