ADVERTISEMENT

തിരുവനന്തപുരം ∙ തനിക്ക് അര്‍ബുദം ബാധിച്ചിരുന്നെന്നും രോഗം ഭേദമായെന്നും വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ്.സോമനാഥ്. ഇന്ത്യയുടെ ആദ്യ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപിച്ച ദിവസമാണു അര്‍ബുദം സ്ഥിരീകരിച്ചതെന്നും സോമനാഥ് പറഞ്ഞു.

Read Also: ഇന്ദിരയുടെ മൃതദേഹം ബലമായി പിടിച്ചെടുത്ത് പൊലീസ്; ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലന്‍സില്‍ കയറ്റി...

സ്‌കാനിങ്ങില്‍ വയറ്റിലാണ് അർബുദം കണ്ടെത്തിയതെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ സോമനാഥ് വെളിപ്പെടുത്തി. ‘‘ചന്ദ്രയാന്‍–3 ദൗത്യവേളയിൽ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ആ സമയത്ത് അസുഖം എന്താണെന്നു വ്യക്തമായിരുന്നില്ല. ആദിത്യ എല്‍-1 വിക്ഷേപിച്ച ദിവസം നടത്തിയ പരിശോധനയിലാണ് അർബുദം കണ്ടെത്തിയത്. ഇക്കാര്യം അറിഞ്ഞപ്പോൾ എനിക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞെട്ടലുണ്ടായി’’– സോമനാഥ് പറഞ്ഞു.

അര്‍ബുദമാണെന്ന് അറിഞ്ഞതോടെ തുടര്‍പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ചെന്നൈയിലേക്കു പോയി. കീമോതെറപ്പി ചെയ്തു. തുടർന്നു ശസ്ത്രക്രിയയും നടത്തി. 4 ദിവസം ആശുപത്രിയിൽ കഴിഞ്ഞു. അഞ്ചാം ദിവസം ശാരീരിക വേദനകളൊന്നും ഇല്ലാത്തതിനാൽ ജോലിയിൽ പ്രവേശിച്ചെന്നും സോമനാഥ് വ്യക്തമാക്കി. ഇപ്പോള്‍ പൂര്‍ണമായി രോഗത്തില്‍നിന്നു മുക്തി നേടിയെന്നും പരിശോധനകള്‍ തുടരുന്നതായും അദ്ദേഹം പറഞ്ഞു.

English Summary:

ISRO chief Somnath was diagnosed with cancer on the day Aditya-L1 launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com