പത്താം ക്ലാസ് പരീക്ഷകൾക്ക് തുടക്കമായി; 2971 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത് 4,27,105 പേർ
Mail This Article
×
തിരുവനന്തപുരം∙ പത്താം ക്ലാസ് പരീക്ഷകൾക്ക് തുടക്കമായി. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളാണ് നടക്കുന്നത്. ഭാഷ ഒന്നാം പേപ്പറാണ് ആദ്യദിനം നടന്നത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 4,27,105 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 എന്നിങ്ങനെ ആകെ 2971 കേന്ദ്രങ്ങളിലായാണ് പരീക്ഷ.
എസ്എസ്എൽസി പരീക്ഷ സുഗമമായി നടത്തുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഈ മാസം 25 വരെയാണ് പരീക്ഷ. ഏപ്രിൽ 3 മുതൽ 20 വരെ മൂല്യനിർണയം. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
English Summary:
SSLC Exams Kick Off in Kerala: Over 4 Lakh Students Set to Test Their Mettle
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.