കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാദ്ധ്യായ രാജിവച്ച് ബിജെപിയിലേക്ക്
Mail This Article
കൊല്‍ക്കത്ത∙ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ സുപ്രധാനവിധികൾ പുറപ്പെടുവിച്ച കല്‍ക്കട്ട ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയായ അഭിജിത് ഗംഗോപാദ്ധ്യായ രാജിവച്ച് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അഭിജിത് പറഞ്ഞു. രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ തംലുക് മണ്ഡലത്തില്‍ അഭിജിത് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്.
Read More: കൊല്ലത്ത് മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കി; കുട്ടികള്‍ ഗുരുതരാവസ്ഥയിൽ
14 കേസുകളിലാണ് ജസ്റ്റിസ് അഭിജിത് ഗംഗോപധ്യായ തൃണമൂൽ സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്കൂൾ നിയമന കുംഭകോണക്കേസ് സിബിഐയെ ഏൽപിച്ചതും അദ്ദേഹമായിരുന്നു. ഈ കേസിലാണ് ബംഗാൾ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിലായത്. സർവീസ് കാലാവധി തീരാൻ 3 മാസം കൂടി ഉള്ളപ്പോഴാണ് രാജിവയ്‌ക്കുന്നത്.