ADVERTISEMENT

കൂരാച്ചുണ്ട് (കോഴിക്കോട്)∙ കക്കയത്ത് കാട്ടുപോത്ത് കുത്തിക്കൊന്ന പാലാട്ടിയിൽ എബ്രഹാമിനെ മുൻപും കാട്ടുപോത്ത് ഓടിച്ചിരുന്നെന്ന് അയൽവാസിയായ ജെസി ആന്റണി. കൃഷിയിടത്തിൽ വച്ചാണ് അന്നും കാട്ടുപോത്ത് ഓടിച്ചതെന്ന് ജെസി പറഞ്ഞു. മരത്തിൽ കയറിയാണ് രക്ഷപ്പെട്ടത്. കാട്ടുപോത്തിനെ പേടിച്ച് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ് പ്രദേശത്തുള്ളത്.

Read Also: മനുഷ്യ - വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കും; സംഘർഷം ലഘൂകരിക്കാൻ 4 സമിതികള്‍

കാട്ടുപോത്ത് ഭീഷണിയിൽ 4 ദിവസം കുടിവെള്ളം നിലച്ചു. മലയുടെ മുകളിലുള്ള ഉറവയിൽ നിന്നാണ് പൈപ്പ് വഴി മുപ്പതോളം കുടുംബങ്ങൾ വെള്ളം എടുക്കുന്നത്. പൈപ്പിൽ ചിലപ്പോൾ മണൽ നിറയും. ഇത് നീക്കം ചെയ്താലേ വെള്ളം വരൂ. ഇതേ സ്ഥലത്താണ് കാട്ടുപോത്തുകൾ തമ്പടിച്ചിരിക്കുന്നത്. അതിനാൽ ആരും ഇവിടേക്ക് പോകുന്നില്ല. പിന്നീട് നാട്ടുകാർ സംഘടിച്ചു ചെന്ന് പൈപ്പുകൾ നന്നാക്കുകയായിരുന്നുവെന്നും ജെസി പറഞ്ഞു.

റബർ തോട്ടത്തിൽ പശുക്കൾക്ക് നൽകാൻ പുല്ല് നട്ടുപിടിപ്പിച്ചിരുന്നു. ഈ പുല്ലാണ് കാട്ടുപോത്തുകൾ തിന്നുന്നത്. ഇതോടെ റബർ വെട്ടൽ നിർത്തി. വന്യമൃഗ ശല്യം രൂക്ഷമായതോടെ യാതൊരു കാർഷിക വിളയും ലഭിക്കുന്നില്ല. കുരങ്ങ്, മലയണ്ണാൻ, പന്നി എന്നിവയുടെ ശല്യം അതിരൂക്ഷമാണ്. കുട്ടികളെ സ്കൂളിൽ വിടാൻപോലും പറ്റാത്ത അവസ്ഥയാണ്. കാട്ടുപോത്തുകൾ കൂട്ടത്തോടെ ഇറങ്ങിയതോടെ മലമുകളിലെ കൃഷിയിടത്തിലേക്ക് ആരും പോകാറില്ല. രാജവെമ്പാല അടക്കമുള്ള പാമ്പുകളാണ് മുറ്റത്തെത്തുന്നതെന്നും ജെസി ചൂണ്ടിക്കാണിച്ചു. 

അതേസമയം, ചർച്ച പരാജയപ്പെട്ടതോടെ എബ്രഹാമിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നീളുകയാണ്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രതിഷേധിച്ച കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു നീക്കി. കക്കയം ഫോറസ്റ്റ് ഓഫിസിന് മുന്നിൽ സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. കൂരാച്ചുണ്ടിലും കക്കയത്തും വൻ പൊലീസ് സന്നാഹമാണ്. അടുത്ത ജില്ലകളിൽ നിന്നുൾപ്പെടെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

കക്കയം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സ്ത്രീകൾ പ്രതിഷേധം നടത്തുന്നു (ചിത്രം: അരുൺ വർഗീസ് ∙ മനോരമ)
കക്കയം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സ്ത്രീകൾ പ്രതിഷേധം നടത്തുന്നു (ചിത്രം: അരുൺ വർഗീസ് ∙ മനോരമ)
English Summary:

Abraham was chased by the bison earlier also; Wild animal encroachment is rampant in Kakkayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com