കല്ലാർ എസ്റ്റേറ്റിൽ പടയപ്പയുടെ ആക്രമണം: ഓട്ടോ തകർത്തു, ആർആർടി അംഗങ്ങൾ ചേർന്ന് തുരത്തി
Mail This Article
×
മൂന്നാർ∙ കല്ലാർ എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണം. പടയപ്പയാണ് ആക്രമണം നടത്തിയത്. ഓട്ടോ തകർത്ത പടയപ്പയെ ആർആർടി അംഗങ്ങളും നാട്ടുകാരും ചേർന്നു കാടുകയറ്റി. നടയാർ നോർത്ത് ഡിവിഷനിൽ ഇറങ്ങിയ കാട്ടാന ഒറ്റക്കൊമ്പനെയും തുരത്തി.
അതേസമയം, അതിരപ്പിള്ളി തുമ്പൂര്‍മൂഴി എണ്ണപ്പന തോട്ടത്തില്‍ ഇന്ന് കാട്ടാനയിറങ്ങി. ചാലക്കുടി - അതിരപ്പിള്ളി പാതയ്ക്കരികിലുള്ള തോട്ടത്തിലാണു രണ്ടു കാട്ടാനകള്‍ എത്തിയത്.
English Summary:
Wild Tusker Padayappa destroyed auto in Munnar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.