ADVERTISEMENT

ന്യൂഡൽഹി∙ കർഷക സമരത്തിനിടെ മരിച്ച ശുഭ്കരൺ സിങ്ങിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ട് എഡിജിപിമാരും ഉൾപ്പെടും.

Read Also: ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഈ ആഴ്ച; മഹാരാഷ്ട്രയിൽ പത്തോളം പുതുമുഖങ്ങൾ 

കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെയാണു യുവകർഷകൻ ശുഭ്കരൺ സിങ് മരിച്ചത്. 21കാരനായ ശുഭ്‌കരൺ സിങ് പഞ്ചാബിലെ ബതിൻഡ ജില്ലയിലെ ബലോകെ ഗ്രാമത്തിലെ വീട്ടിൽനിന്നാണ് കർഷക മാർച്ചിൽ പങ്കെടുക്കാനായി പോയത്. വീടുവിട്ടിറങ്ങി എട്ടു ദിവസത്തിനുശേഷമായിരുന്നു മരണം. ശുഭ്‌കരണിന്റെ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ പോസ്റ്റ്‌മോർട്ടം നടപടികൾ തടഞ്ഞിരുന്നു. നഷ്ടപരിഹാരത്തിന്റെ ഭാഗമായി കുടുംബത്തിലെ ഒരാൾക്കു കേന്ദ്രസർക്കാർ ജോലി നൽകണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. 

English Summary:

High Court Mandates Judicial Probe into Young Farmer's Death Amidst Strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com