ADVERTISEMENT

ഭോപ്പാൽ∙ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു. മധ്യപ്രദേശിലെ ബിജെപി ഓഫിസിൽവച്ച് ശനിയാഴ്ചയാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് പച്ചൗരി. നാലുതവണ രാജ്യസഭാംഗവുമായിരുന്നു.

Read More: കൈ'യ്യിൽ കിട്ടി ആവോളം; എന്നിട്ടും ഈ മുഖ്യന്മാർ 'പദ്മം' തേടിയതെന്തിന്? കൂടുമാറ്റം ആരെ തുണയ്ക്കും?

‘‘മധ്യപ്രദേശ് കോൺഗ്രസിലെ വലിയ നേതാവാണ് സുരേഷ് പച്ചൗരി. അദ്ദേഹത്തെപ്പോലെ മുതിർന്ന നേതാവിനുള്ള ഇടം ഇപ്പോൾ കോൺഗ്രസിലില്ല. അതിനാൽ അദ്ദേഹം ബിജെപിയിൽ ചേർന്ന് മോദിക്കു കീഴിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു.’’ – ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശർമ പറഞ്ഞു. കോൺഗ്രസ് നേതാവ് സജ്ഞയ് ശുക്ലയും ഇന്നു ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചനയുണ്ട്. 

‘‘രാഹുൽ ഗാന്ധി ന്യായ് യാത്രയിലാണ്. ആർക്കെങ്കിലും രാജ്യത്തോട് നീതി പുലർത്താൻ സാധിക്കുമെങ്കിൽ അത് നരേന്ദ്ര മോദിക്ക് മാത്രമാണെന്ന് നേതാക്കളും പ്രവർത്തകരും തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ഒരുപാടു പേർ ബിജെപിയിൽ ചേരുന്നത്.’’ – മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്‌വർഗിയ  പറഞ്ഞു. 

English Summary:

Former Union Minister Suresh Pachouri joined the BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com