ADVERTISEMENT

ബെംഗളൂരു∙ 10 പേർക്കു പരുക്കേറ്റ സ്ഫോടനം നടന്ന് ഒൻപതാം ദിവസം ബെംഗളൂരുവിലെ രാമേശ്വരം കഫേ തുറന്നു. ഇന്നു രാവിലെയാണു കഫേ ജനങ്ങൾക്കായി തുറന്നത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.  

Read Also: രാമേശ്വരം കഫേയിലെ സ്ഫോടനം; പ്രതിയുടെ വിവരം നൽകിയാൽ 10 ലക്ഷമെന്ന് എൻഐഎ

‘‘ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാവാതിരിക്കാനായുള്ള എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുകയാണ്. ഞങ്ങളുടെ സുരക്ഷാ സംഘത്തിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു. ഞങ്ങളുടെ സെക്യൂരിറ്റി ഗാർഡുകള്‍ക്ക് പരിശീലനം നൽകാൻ വിമുക്തഭടന്മാരുടെ ഒരു പാനൽ ഉണ്ടാക്കാനും ശ്രമിക്കുന്നുണ്ട്’’– രാമേശ്വരം കഫേ സഹസ്ഥാപകൻ രാഘവേന്ദ്ര റാവു പറഞ്ഞു. മാർച്ച് ഒന്നിനാണു ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. 

‘‘പ്രതിയെ എൻഎഐഎ ഉടൻ തന്നെ ഞങ്ങളുടെ മുൻപിലെത്തിക്കുമെന്നാണു കരുതുന്നത്. കഫേ വീണ്ടും തുറക്കുന്നതിനു മുൻപ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സിസിടിവികൾ എവിടെയൊക്കെ സ്ഥാപിക്കണമെന്നു സർക്കാരും പൊലീസ് നിർദേശം നൽകി. കഫേയുടെ ചുറ്റുപാടും നിരീക്ഷിക്കാനായി ഒരാളെ ചുമതലപ്പെടുത്തും. ലഭ്യമായ സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും അധികൃതർക്കു കൈമാറിയിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി ഞങ്ങൾ സഹകരിക്കുന്നുണ്ട്.’’– രാഘവേന്ദ്ര റാവു വെള്ളിയാഴ്ച പറഞ്ഞു. 

അതേസമയം, സ്ഫോടനക്കേസിലെ പ്രതിയെക്കുറിച്ചു വിവരം നൽകുന്നവർക്കു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്ന 30–40 വയസ്സു തോന്നിക്കുന്ന തൊപ്പി ധരിച്ച ഉയരമുള്ളയാളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. 080–29510900, 8904241100 എന്നീ ഫോൺ നമ്പറുകളിലോ, info.blr.nia@gov.in എന്ന ഇ–മെയിലിലോ വിവരം അറിയിക്കാം. സൂചന നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ പുറത്തിറക്കിയ പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

Rameshwaram Cafe reopened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com