ADVERTISEMENT

കണ്ണൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസി വക്താവ് ഷമാ മുഹമ്മദ്. കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട്. നേതാക്കള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണം. തോൽക്കുന്നിടത്ത് മാത്രമല്ല, സ്ത്രീകള്‍ക്ക് ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്നും ഷമ പറഞ്ഞു. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്ന് ഷമ കുറ്റപ്പെടുത്തി.

Read also: ‘എനിക്കൊരു താൽപര്യവുമില്ല; തിരുവനന്തപുരത്ത് പോയി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം’: ക്ഷുഭിതനായി സുരേഷ് ഗോപി

‘‘കേരളത്തിലെ 51 ശതമാനം ജനങ്ങളും സ്ത്രീകളാണ്. 96% സാക്ഷരതയുള്ള സംസ്ഥാനമാണ്. സ്ത്രീകൾ മുന്നോട്ടു വരണമെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുടെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പത്തു വർഷത്തിനുള്ളിൽ ഇന്ത്യയിൽ അമ്പത് ശതമാനം മുഖ്യമന്ത്രിമാർ സ്ത്രീകളായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സ്ത്രീകൾ സദസ്സിൽ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണം. സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുക്കണം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു വനിതാ സ്ഥാനാർഥികളുണ്ടായിരുന്നു. എന്നാൽ വനിതാ ബിൽ പാസായതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ഒരു വനിതാ സ്ഥാനാർഥി മാത്രമാണുള്ളത്. അതാണ് ഏറ്റവും സങ്കടം. ഇതു പരാതിയല്ല, അപേക്ഷയാണ്. സ്ഥാനാർഥിപ്പട്ടികയിൽ വനിതാ പ്രാതിനിധ്യം വേണം. സ്ത്രീകളുടെ വോട്ട് ഇപ്പോൾ മറ്റു പാർട്ടികൾക്കാണ് പോകുന്നത്. അതു തിരിച്ചുകൊണ്ടുവരണമെങ്കിൽ വനിതാ സ്ഥാനാർഥികൾ തന്നെ വേണം. തോൽക്കുന്ന സീറ്റല്ല കൊടുക്കേണ്ടത്.’’– ഷമാ മുഹമ്മദ് പറഞ്ഞു.

English Summary:

Shama Mohamed on Congress Candidates for Loksabha Electtion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com