ബെംഗളൂരുവിൽ കെട്ടിടത്തിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചനിലയിൽ
Mail This Article
×
നെടുങ്കണ്ടം ∙ ചെമ്മണ്ണാർ സ്വദേശിയായ വിദ്യാർഥിനിയെ ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണാർ എള്ളംപ്ലാക്കൽ അനില (19) ആണു മരിച്ചത്. ബിജുവിന്റെയും ഉടുമ്പൻചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനയുടെയും മകളാണ്.
Read also: ‘മൃഗക്കലിക്കെതിരെ ഒന്നിച്ചുപോരാടും’: വന്യജീവി ആക്രമണം ചെറുക്കാൻ കേരള– കർണാടക കരാർ
ശനിയാഴ്ചയാണ് അപകടം നടന്നത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളജിലെ ഫിസിയോതെറപ്പി വിദ്യാർഥിയായിരുന്നു. സംസ്കാരം ഇന്നു 8.30നു ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. സഹോദരി: അമൃത.
English Summary:
Malayali Student found dead at Bengaluru
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.