സിഎഎ വിജ്ഞാപനം നിലനിൽക്കില്ല; സുപ്രീംകോടതിയെ മറികടന്നുള്ള വിജ്ഞാപനത്തിൽ കാര്യമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ
Mail This Article
കോഴിക്കോട്∙ പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം നിലനിൽക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സുപ്രീം കോടതിയിലുള്ള ഒരു വിഷയത്തെ മറികടന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കുന്നതിൽ കാര്യമില്ല. മുസ്‌ലിം ലീഗ് കോടതിയിൽ തന്നെ ഇതിനെ ചോദ്യം ചെയ്യും.
പൗരത്വ ഭേദഗതിയിൽ ഒരുപാട് പേർ കേസുമായി വരുന്നുണ്ടെന്നും ഈ കേസെല്ലാം മുസ്‌ലിം ലീഗ് കൈകാര്യം ചെയ്യണമെന്നുമാണു കോടതി തന്നെ പറഞ്ഞിട്ടുള്ളത്. മുസ്‌ലിം ലീഗിനെ ആ കേസിന്റെ മുന്നിൽ നിർത്താനാണ് സുപ്രീംകോടതി തന്നെ അഭിപ്രായപ്പെട്ടതെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.
Read also: സിഎഎ കേരളത്തിലും നടപ്പാക്കേണ്ടിവരും; മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്: സുരേഷ് ഗോപി...
സിഎഎ വിജ്ഞാപനം കൊണ്ട് തിരഞ്ഞെടുപ്പിൽ എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുമോയെന്നാണു കേന്ദ്രസർക്കാർ നോക്കുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. അതിനാലാണ് ഇപ്പോൾ തന്നെ ഈ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വോട്ടു നേടാനുള്ള ശ്രമമാണ് ഈ വിജ്ഞാപനത്തിനു പിന്നിൽ. അതിനെതിരെ ശക്തമായ ജനവിധിയുണ്ടാകുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോടു പറഞ്ഞു.