ADVERTISEMENT

പട്ന ∙ പൗരത്വ ഭേദഗതി നിയമ (സിഎഎ) വിജ്ഞാപനത്തെ തുടർന്നു ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ അതീവ ജാഗ്രതാ നിർദേശം. ബംഗാൾ – ബിഹാർ അതിർത്തിയിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള സീമാഞ്ചൽ മേഖലയിൽ പൊലീസ് മുൻകരുതൽ നടപടികൾ കർശനമാക്കി.

സിഎഎ വിരുദ്ധ പ്രക്ഷോഭ സാധ്യതയുള്ള മേഖലകളിൽ പൊലീസ് പട്രോളിങും രഹസ്യ നിരീക്ഷണവും ശക്തിപ്പെടുത്താൻ എഡിജിപി ജിതേന്ദർ സിങ് ഗാംഗ്വാർ ജില്ലാ പൊലീസ് സൂപ്രണ്ടുമാർക്ക് നിർദേശം നൽകി.

2019ൽ ബിഹാറിൽ അരങ്ങേറിയ സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ സ്ഥിതിഗതികൾ സമാധാനപരമാണ്. അക്കാലത്ത് സീമാഞ്ചലിനു പുറമെ സമസ്തിപുർ, ഭാഗൽപുർ, ദർഭംഗ, ചമ്പാരൻ മേഖലകളിലും സിഎഎ വിരുദ്ധ പ്രകടനങ്ങൾ നടന്നു. 

English Summary:

Alert issued in Bihar districts after CAA notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com