ADVERTISEMENT

തലശ്ശേരി (കണ്ണൂർ)∙ ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി - മാഹി ബൈപാസിലെ രണ്ടു മേൽപ്പാതകൾക്കിടയിലെ വിടവിലൂടെ താഴേക്കു വീണു വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ്‌ നിദാൻ (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി നിട്ടൂർ ബാലം ഭാഗത്താണ് അപകടം.

നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയിൽ ജോലി ചെയ്യുന്ന നജീബിന്റെ മകനാണ്. സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: നൗഷീൻ. സഹോദരി:നിദ.

English Summary:

Boy Died at Thalassery- Mahe Bypass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com