ADVERTISEMENT

ബെയ്ജിങ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചൽ പ്രദേശ് സന്ദർശിച്ചതിൽ പ്രതിഷേധവുമായി ചൈന. ഇന്ത്യയുടെ നീക്കം അതിർത്തി പ്രശ്നം കൂടുതൽ സങ്കീർണമാക്കുമെന്ന് ചൈന വ്യക്തമാക്കി. അസമിനെയും അരുണാചലിലെ തവാങ്ങിനെയും ബന്ധിപ്പിക്കുന്ന, ലോകത്തെ ഏറ്റവും നീളമേറിയ ഇരട്ട ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.

13,000 അടി ഉയരത്തിലുള്ള സേലാ ടണൽ തവാങ്ങിലെ ചൈനയുമായുള്ള അതിർത്തിയിലേക്ക് (യഥാർഥ നിയന്ത്രണ രേഖ) എല്ലാ കാലാവസ്ഥയിലും യാത്രാ സൗകര്യം ഉറപ്പാക്കും. 825 കോടി രൂപയാണ് നിർമാണച്ചെലവ്. ആദ്യ ടണലിന് 1,003 മീറ്ററും രണ്ടാമത്തേതിന് 1,595 മീറ്ററുമാണ് നീളം.

അരുണാചൽ പ്രദേശിനെ തെക്കൻ ടിബറ്റ് എന്ന് അവകാശപ്പെടുന്ന ചൈന, ഇന്ത്യൻ നേതാക്കൾ അവിടെ പോകുന്നതിനെതിരെ നിരന്തരം പ്രതിഷേധിക്കാറുണ്ട്. സാങ്‌നാൻ എന്നാൽ അരുണാചൽ പ്രദേശിനു ചൈന പേരിട്ടിരിക്കുന്നത്. എന്നാൽ അരുണാചൽ പ്രദേശ് രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ ആവർത്തിക്കുന്നു.

സാങ്‌നാൻ പ്രദേശം ചൈനയുടെ ഭാഗമാണെന്നും തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. ‘‘ഇന്ത്യ അനധികൃതമായി സ്ഥാപിച്ച ‘അരുണാചൽ പ്രദേശ്’ എന്ന് വിളിക്കപ്പെടുന്നതിനെ ചൈനീസ് സർക്കാർ ഒരിക്കലും അംഗീകരിച്ചിട്ടില്ല, അതിനെ ശക്തമായി എതിർക്കുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ചൈനയിലെ സാങ്‌നാൻ പ്രദേശം ഏകപക്ഷീയമായി വികസിപ്പിക്കാൻ ഇന്ത്യക്ക് അവകാശമില്ല. ഇന്ത്യയുടെ നീക്കങ്ങൾ അതിർത്തി പ്രശ്നം സങ്കീർണ്ണമാക്കും.’’– ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

English Summary:

China Lodges Diplomatic Protest With India Over PM Modi's Arunachal Visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com