ADVERTISEMENT

ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകൻ വിദേശത്തേക്കു പോകാൻ തയാറെടുക്കുന്നു. ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിൽ കഴിയുന്ന  മുരുകനെ ചെന്നൈയിലെ  ശ്രീലങ്കൻ ഡപ്യൂട്ടി ഹൈക്കമ്മിഷനിൽ നാളെ എത്തിക്കും. മുരുകന് വിദേശത്തേക്കു പോകാനായി പാസ്പോർട്ട് തയാറാക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. യുകെയിലുള്ള മകളുടെ അടുത്തേക്കു പോകാനാണ് നീക്കം. 

Read Also: ഹരിയാനയില്‍ ബിജെപി- ജെജെപി പോര് രൂക്ഷം; മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ രാജിവച്ചു

ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിലാണ് മുരുകനും മറ്റുമൂന്നു പേരും ഉണ്ടായിരുന്നത്. ശ്രീലങ്കയിലേക്കു പോകാൻ അനുമതി ലഭിച്ച ശാന്തൻ അടുത്തിടെ മരിച്ചു. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണം എന്നു കാണിച്ച് മുരുകന്റെ ഭാര്യ നളിനി മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. 

English Summary:

Final Freedom Steps for Rajiv Gandhi's Convict: Murugan Prepares for Life in the UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com