ADVERTISEMENT

ഡിണ്ടിഗൽ∙ കൊടൈക്കനാലിലെ ഗുണ കേവിലെ നിരോധിത മേഖലയിൽ ഇറങ്ങിയ മൂന്നു യുവാക്കള്‍ അറസ്റ്റിൽ. റാണിപേട്ട് സ്വദേശികളായ എസ്.വിജയ് (24), പി.ഭരത് (24), പി.രഞ്ജിത് കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.  നിരോധിത മേഖലയിൽ യുവാക്കൾ ഇറങ്ങിയതായി വിവരം ലഭിച്ചയുടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരളത്തിനു പുറമേ തമിഴ്നാട്ടിലും ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമ തരംഗമായതോടെ കൊടൈക്കനാലിലേക്കും ഗുണ കേവിലേക്കും സ‍ഞ്ചാരികളുടെ കുത്തൊഴുക്കാണ്. കൊടൈക്കനാലിലേക്കു പോകുന്ന സംഘത്തിലൊരാൾ ഗുണ കേവിൽ അകപ്പെടുന്നതാണ് സിനിമയുടെ പ്രമേയം.

ഓഫ് സീസണ്‍ ആയി‌ട്ടുകൂടി ചിത്രം ഉണ്ടാക്കിയ സ്വാധീനത്താല്‍ നൂറുകണക്കിന് സഞ്ചാരികളാണ് ഗുണ കേവ് സന്ദര്‍ശിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 40,000 വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയതെന്നാണ് കണക്ക്. സ‍ഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനവാണ് രേഖപ്പെടുത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍.സെന്തില്‍ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.

ഫെബ്രുവരിയില്‍ മാത്രം ഒരു ലക്ഷം പേരാണ് ഗുണ കേവിലേക്ക് എത്തിയത്. സിനിമയുടെ വിജയം പരോക്ഷമായി ജില്ലാ ഭരണകൂ‌ടത്തിന്‍റേയും വനംവകുപ്പിന്റെയും പ്രദേശവാസികളുടേയും വരുമാനം വര്‍ധിപ്പിക്കുകയാണെന്നും സെന്തില്‍ പറഞ്ഞു.

English Summary:

Youths Who Broke The Ban In Guna Cave Were Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com