പന്നിയാറിൽ റേഷൻകട ആക്രമിച്ച് ചക്കക്കൊമ്പൻ; ഭിത്തി തകർത്ത് അകത്തുകയറി
Mail This Article
പന്നിയാർ∙ ഇടുക്കി പന്നിയാറില്‍ കാട്ടാന ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചു. കടയുടെ ഫെന്‍സിങ് തകര്‍ത്ത് ആന അകത്ത് കയറി. ചുമരുകള്‍ ഇടിച്ചു തകർത്തു. അരിക്കൊമ്പന്‍ സ്ഥിരമായി ആക്രമിച്ചിരുന്ന കടയാണിത്. ശബ്ദം കേട്ട് തോട്ടം തൊഴിലാളികൾ ഉണർന്നതോടെ ആന വനത്തിലേക്കു മടങ്ങി. വനംവകുപ്പ് വാച്ചർമാർ മേഖലയിൽ നിരീക്ഷണം നടത്തുകയാണ്.
Read Also: മ്ലാവിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം
ഇന്ന് പുലർച്ചെയാണ് ചക്കക്കൊമ്പൻ റേഷൻകട ആക്രമിച്ചത്. അരിയോ മറ്റുധാന്യങ്ങളോ അരിക്കൊമ്പനെ പോലെ ചക്കക്കൊമ്പൻ ഉപയോഗിച്ചിട്ടില്ല. വനത്തില്‍ ആവശ്യത്തിനു ഭക്ഷണം ലഭിക്കാത്തതിനാലാണ് ആന നാട്ടിലിറങ്ങുന്നത്. മേഖലയിൽ വനംവകുപ്പ് നിരീക്ഷണം ഊർജിതമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ലെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു.