ADVERTISEMENT

ന്യൂഡൽഹി∙ തൃശൂരിലെ സിറ്റിങ് എംപി  ടി.എൻ.പ്രതാപന് പുതിയ ചുമതല. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് പ്രതാപൻ മത്സരിക്കുമെന്ന് ആദ്യഘട്ടത്തിൽ പ്രചാരണമുണ്ടായിരുന്നെങ്കിലും കോൺഗ്രസിന്റെ ‘സർപ്രൈസ്’ പട്ടിക വന്നപ്പോൾ പ്രതാപനു സീറ്റില്ലായിരുന്നു. 

Read also: ‘എന്താണ് സർക്കാരിന്റെ തടസ്സം? പ്രതിയുമായി കൈ കോർക്കുന്നോ?’: തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി

പകരം കെ.മുരളീധരനാണ് തൃശൂരിൽ നറുക്കു വീണത്. വടകരയിലെ സിറ്റിങ് എംപിയായ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരിന്നു, 2019ലെ തിരഞ്ഞെടുപ്പിൽ മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (93,633) നേടിയാണ് പ്രതാപൻ ലോക്സഭയിലേക്ക് എത്തിയത്. 4,15,084 വോട്ടുകളാണ് പ്രതാപൻ അന്ന് നേടിയത്. നാലുതവണ എംഎ‍ൽഎയായ പ്രതാപന്റെ വ്യക്തിബന്ധവും ഭൂരിപക്ഷത്തിൽ പ്രതിഫലിച്ചിരുന്നു.

English Summary:

T.N.Prathapan appointed as KPCC working President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com