ADVERTISEMENT

ന്യൂഡൽഹി∙ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിന് എതിരെ ഡൽഹി യൂണിവേഴ്സിറ്റിയില്‍ ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. എസ്എഫ്ഐയും എഐഎസ്എയും പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധിച്ച മുപ്പതോളം എസ്എഫ്ഐ പ്രവർത്തകരെ സുരക്ഷാ ജീവനക്കാർ മർദിക്കുകയും ക്യാംപസിനു പുറത്താക്കുകയും ചെയ്തു. തുടർന്ന് വിദ്യാർഥികളെ കേന്ദ്രസേനയും പൊലീസും സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. 

Read Also: സിഎഎ നടപ്പാക്കില്ലെന്ന് പറയാമെന്ന് മാത്രം; സംസ്ഥാനങ്ങള്‍ക്ക് വലിയ റോള്‍ നല്‍കാതെ കേന്ദ്രം

ഇതു കൂടാതെ ഡൽഹി യൂണിവേഴ്സിറ്റിയിലെ 55 വിദ്യാർഥികളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം തുടങ്ങുന്നതിനു മുൻപുതന്നെ വിദ്യാർഥികളെ പൊലീസ് കസ്റ്റ‍ഡിയിൽ എടുത്തതായി ഡൽഹി യൂണിവേഴ്സിറ്റി എഐഎസ്എ യൂണിറ്റ് പ്രസിഡന്റ് മാണിക് ഗുപ്ത ആരോപിച്ചു. ആർട്സ് ഡിപ്പാർട്ട്മെന്റിന് പുറത്തുനിൽക്കുകയായിരുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ വെറും സംശയത്തിന്റെ പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണു മാണിക് ഗുപ്തയുടെ ആരോപണം.

മുൻകരുതൽ നടപടികളുടെ ഭാഗമായി ഡൽഹി യൂണിവേഴ്സിറ്റിയിലെ സെൻട്രൽ ലൈബ്രറിയിൽനിന്നും (ആർട്സ് ഡിപ്പാർട്ട്മെന്റിന് എതിർവശം) പ്രതിഷേധിക്കുകയായിരുന്ന 55 ഓളം വിദ്യാർഥികളെ നീക്കം ചെയ്തതായും ഇവരെ ഉടൻ തന്നെ വിട്ടയക്കുമെന്നും ഡെപ്യൂട്ടി കമ്മിഷണർ എം.കെ. മീണ പറഞ്ഞു. 

ജാമിയ മിലിയയിലും സമാനമായ പ്രതിഷേധം നടന്നു. സിഎഎ പിൻവലിക്കണമെന്നും പ്രതിഷേധിച്ചതിനു നാലു വർഷം മുൻപ് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു ജാമിയ മിലിയയിൽ വിദ്യാർഥി സംഘടനകൾ വാർത്താസമ്മേളനം വിളിച്ചു. യൂണിവേഴ്സിറ്റിക്ക് പുറത്തു സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 

English Summary:

Anti CAA protest police arrested sfi workers from Delhi University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com