കാഞ്ഞിരവേലിയിൽ ഒറ്റക്കൊമ്പൻ, മൂന്നാറിൽ കട്ടക്കൊമ്പൻ; ഭീതിയോടെ ജനം
Mail This Article
ഇടുക്കി∙ കാട്ടാന ആളെക്കൊന്ന കാഞ്ഞിരവേലിയിൽ വീണ്ടും ആനയിറങ്ങി. ഇന്ദിര കൊല്ലപ്പെട്ടതിനു സമീപമായാണ് ഒറ്റക്കൊമ്പൻ ഇറങ്ങിയത്. രാത്രി ഇറങ്ങിയ ആന പുലർച്ചെയാണ് കാട് കയറിയത്. വ്യാപക കൃഷിനാശമാണ് ആന മേഖലയിലുണ്ടാക്കിയത്. ഭാസ്കരൻ, രവി എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന എത്തിയത്. നാല് ഏക്കറോളം കൃഷിയിടം ആന നശിപ്പിച്ചു. ആളുകൾ ബഹളം വച്ചതോടെയാണ് ആന മടങ്ങിയത്. സംഭവസമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെ കാര്യം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Read also:മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെ: സുരേഷ് ഗോപി
മൂന്നാറിൽ സെവൻമല എസ്റ്റേറ്റിലെ പാർവതി ഡിവിഷനിലും കാട്ടാന ഇറങ്ങി. കട്ടക്കൊമ്പൻ എട്ടുമണിയോടെയാണ് പ്രദേശത്തെത്തിയത്. ഇപ്പോഴും ആന പ്രദേശത്ത് തുടരുകയാണ്. ആളുകൾ ബഹളം വച്ചിട്ടും ആന മടങ്ങിയില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡ്രോൺ അടക്കമുള്ള നിരീക്ഷണങ്ങൾ വനംവകുപ്പ് നടത്തുന്ന സ്ഥലമാണിത്. എന്നാൽ ആന ഇറങ്ങിയപ്പോൾ വനം വകുപ്പ് സംഘം സ്ഥലത്തുണ്ടായിരുന്നില്ല.