ADVERTISEMENT

ഛണ്ഡീഗഡ്∙ ഹരിയാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത നായബ് സിങ് സൈനി നിയമസഭയിൽ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് വിശ്വാസപ്രമേയം പാസായത്. പത്ത് ജെജെപി എംഎൽഎമാരിൽ 5 പേർ വോട്ടെടുപ്പിനു മുൻപ് സഭയിൽ നിന്നും ഇറങ്ങിപ്പോയി. ബിജെപി–ജെജെപി സഖ്യം പിളർന്നതോടെ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടർ ഇന്നലെ രാജിവച്ചിരുന്നു. മണിക്കൂറുകൾക്കു പിന്നാലെയാണ് 54കാരനായ നയബ് സിങ് സൈനി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 48 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നായിരുന്നു സൈനിയുടെ അവകാശവാദം. ഭൂരിപക്ഷം തെളിയിച്ചതോടെ സഭാ സമ്മേളനം വിളിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടക്കും.

ഡൽഹി കേരള ഹൗസിൽ ചട്ടം പറന്നു; വിരമിക്കുന്നതിന് മുൻപേ ഇടതുനേതാവ് കൺട്രോളർ പദവിയിലേക്ക്...

90 അംഗ സഭയിൽ ബിജെപിക്ക് 41 എംഎൽ‌എമാരാണ് ഉള്ളത്. ഏഴിൽ ആറ് സ്വതന്ത്രരുടെയും ലോകഹിത് പാർട്ടിയുടെ ഒരു എംഎൽഎയുടെയും പിന്തുണ ബിജെപിക്ക് ലഭിച്ചു. പ്രതിപക്ഷത്തെ പ്രധാന പാർട്ടിയായ കോണ്‍ഗ്രസിന് 30 എംഎൽഎമാരും നാഷനൽ ലോക് ദളിന് ഒരു എംഎൽഎയും ഉണ്ട്. അഞ്ച് ജെജെപി എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇവരാണ് സഭയിൽ നിന്നും ഇറങ്ങിപ്പോയത്. 

സംസ്ഥാനത്ത് സീറ്റ് വിഭജനത്തെച്ചൊല്ലി ബിജെപിയും ജെജെപിയും ഭിന്നതയിലായിരുന്നു. 10 ലോക്‌സഭാ സീറ്റുകളിലും മത്സരിക്കാൻ ബിജെപി ആഗ്രഹിച്ചപ്പോൾ, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒന്നിലും വിജയിക്കാൻ കഴിയാതിരുന്ന ജെജെപിക്ക് കുറഞ്ഞത് രണ്ട് സീറ്റെങ്കിലും വേണമെന്നായിരുന്നു ആവശ്യം.ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പും ഹരിയാനയിൽ നടക്കുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഖട്ടർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 10 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ജെജെപി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് നടക്കുന്ന പാർട്ടി റാലിയിൽ ഇതിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കും. 

English Summary:

New Haryana Chief Minister to prove majority today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com