ADVERTISEMENT

ന്യൂഡൽഹി∙ ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന കാനഡയുടെ അവകാശവാദത്തിൽ ന്യൂസിലൻഡ് ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് സംശയം ഉന്നയിച്ചു. കാനഡ നൽകിയ തെളിവുകളിലാണ് പീറ്റേഴ്സ് സംശയം പ്രകടിപ്പിച്ചത്. 

ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ പീറ്റേഴ്സ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കൊപ്പം ഫൈവ്-ഐസ് ഇന്റലിജൻസ് സഖ്യത്തിലെ അംഗമായ ന്യൂസിലൻഡിനു നിജ്ജാർ കേസുമായി ബന്ധപ്പെട്ട് കാനഡയിൽ നിന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചതായി റിപ്പോർട്ടുണ്ട്. നിജ്ജാർ കേസുമായി ബന്ധപ്പെട്ട കാനഡയുടെ അവകാശവാദങ്ങളെ ഫൈവ്-ഐസ് പങ്കാളി ചോദ്യം ചെയ്യുന്നത് ഇതാദ്യമായാണ്. 

വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആംബുലൻസിൽ പോകവേ ലോറിയിൽ ഇടിച്ചു; രോഗിക്കും നഴ്സിനും പരുക്ക്...

ന്യൂസിലൻഡ് തങ്ങളുടെ നിലപാട് ഇന്ത്യയെ അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, മുൻ സർക്കാർ പ്രാഥമികമായി കൈകാര്യം ചെയ്ത വിഷയം കൈകാര്യം ചെയ്യുന്നതിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞു. ഒരു അഭിഭാഷകൻ എന്ന നിലയിൽ കൂടിയാണ് തന്റെ ചോദ്യമെന്നും പീറ്റേഴ്സ് പറഞ്ഞു. 

2023 ജൂൺ 18നു വൈകുന്നേരമാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയിൽ നിന്നു പുറത്തിറങ്ങിയ നിജ്ജാർ എന്ന ഖലിസ്ഥാൻ ഭീകരൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. നിജജാറിന്റെ മരണം ഇന്ത്യയും കാനഡയും തമ്മിലുള്ള വലിയ നയതന്ത്ര തർക്കത്തിനു കാരണമായി. കഴിഞ്ഞ വർഷം സെപ്തംബറിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, കനേഡിയൻ മണ്ണിൽ നടന്ന നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ പങ്കാളിത്തത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും ആരോപണങ്ങൾ അസംബന്ധമാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

English Summary:

Five eyes partners casts doubt on canadas evidence in Nijjar killing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com