ബിഹാറിൽ ഇന്ത്യ മുന്നണിക്ക് വെല്ലുവിളി ഉയർത്തി എഐഎംഐഎം; 11 സീറ്റുകളിൽ മത്സരിക്കും
Mail This Article
പട്ന ∙ ബിഹാറിലെ 11 ലോക്സഭാ സീറ്റുകളിൽ മൽസരിക്കാൻ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം തീരുമാനിച്ചത് ‘ഇന്ത്യ’ മുന്നണിക്കു ഭീഷണിയാകും. എഐഎംഐഎം സ്ഥാനാർഥികൾ ന്യൂനപക്ഷ വോട്ടു ഭിന്നിപ്പിക്കുമെന്നതാണ് ‘ഇന്ത്യ’ മുന്നണി നേരിടേണ്ട വെല്ലുവിളി. ബിഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിൽ മുസ്‍ലിം വോട്ടു നിർണായകമായ മണ്ഡലങ്ങളിലാണ് എഐഎംഐഎം സ്ഥാനാർഥികളെ നിർത്തുന്നത്. ഇതു ഫലത്തിൽ എൻഡിഎ സ്ഥാനാർഥികൾക്കു അനുകൂല ഘടകമാകും.
Read also: ‘ഇലക്ടറൽ ബോണ്ട് മറയ്ക്കാൻ രാമക്ഷേത്രവും സിഎഎയും; ലീഗിനെ ചിലർ ആഗ്രഹിക്കുന്നത് ഞങ്ങൾക്കുള്ള അംഗീകാരം’
കിഷൻഗഞ്ച്, അരാരിയ, കതിഹാർ, പുർണിയ, ദർഭംഗ, ഭാഗൽപുർ, കാരാകട്ട്, ബക്സർ, ഗയ, മുസഫർപുർ, ഉജിയാർപുർ മണ്ഡലങ്ങളിൽ എഐഎംഐഎം മൽസരിക്കുമെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ അക്തറുൽ ഇമാൻ അറിയിച്ചു. കിഷൻഗഞ്ചിൽ അക്തറുൽ ഇമാൻ സ്ഥാനാർഥിയാകുമെന്നു അസദുദ്ദീൻ ഉവൈസി നേരത്തേ പ്രഖ്യാപിച്ചിരുന്നു.