ADVERTISEMENT

മൂന്നാർ∙ ഭർത്താവിനും മകനുമൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ റിസോർട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി വള്ളിക്കോട്ട് പൂവള്ളി പടിഞ്ഞാറേതിൽ ജ്യോതി (33) ആണു മരിച്ചത്.

Read Also: ആദ്യം തിരഞ്ഞപ്പോൾ കണ്ടില്ല, മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ പിറ്റേന്ന് മൃതദേഹം; അനുവിന്റെ മരണത്തിൽ ദുരൂഹത

ഇന്നു പുലർച്ചെ ഒരുമണിയോടെയാണു ജ്യോതിയും ഭർത്താവ് മനുവും മൂന്നു വയസ്സുള്ള മകനൊപ്പം പഴയ മൂന്നാറിലെ റിസോർട്ടിൽ മുറിയെടുത്തത്. രാവിലെ ശുചിമുറിയിൽ പോയ ജ്യോതി മടങ്ങിവരാൻ താമസിച്ചതോടെ മനു അന്വേഷിച്ചെത്തിയപ്പോളാണു മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നാർ പൊലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary:

Woman committed suicide in Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com