ADVERTISEMENT

ചെന്നൈ ∙ അഴിമതിക്കേസിൽ ശിക്ഷ ഒഴിവാക്കിയതോടെ കെ.പൊൻമുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പിന്നാലെ, ഗവർണർ ആർ.എൻ.രവി ഡൽഹിയിലേക്കു പോകുന്നു. മന്ത്രിയായി പൊൻമുടിയുടെ സത്യപ്രതിജ്ഞ ഇന്നു നടത്തണമെന്നാവശ്യപ്പെട്ടാണ് സ്റ്റാലിൻ കത്തു നൽകിയത്. എന്നാൽ, ഇതിനു മറുപടി നൽകാതിരുന്ന ഗവർണർ ഇന്നു ഡൽഹിയിലേക്കു പോകും.

Read Also: ‘ചെലവഴിക്കാൻ ഞങ്ങൾക്ക് പണമില്ല’: കൈമലർത്തി ഖർഗെ, കേന്ദ്രത്തിന് വിമർശനം

പൊൻമുടിയുടെ ശിക്ഷ തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് തമിഴ്‌നാട് നിയമസഭാ സെക്രട്ടറിക്കു ലഭിച്ചതിനെ തുടർന്നു തിരുക്കോവിലൂർ മണ്ഡലം ഒഴിഞ്ഞുകിടക്കുന്നെന്ന പ്രഖ്യാപനവും പിൻവലിച്ചു. തുടർന്നാണു പൊൻമുടിയെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയത്. 

English Summary:

M K Stalin requested to re induct K Ponmudi into the cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com