ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നെറ്റിയിൽ ഗുരുതര പരുക്ക്; ചിത്രം പങ്കുവച്ചു തൃണമൂൽ കോണ്‍ഗ്രസ്
Mail This Article
കൊല്‍ക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അപകടത്തിൽ ഗുരുതര പരുക്ക്. നെറ്റിയുടെ മധ്യത്തിലാണ് പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റു ആശുപത്രിയിൽ കഴിയുന്ന മമതാ ബാനർജിയുടെ ചിത്രം തൃണമൂൽ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ചു. നെറ്റിയിൽ നിന്ന് രക്തം വരുന്ന രീതിയിൽ ആശുപത്രി കിടക്കയിൽ നിന്നുള്ള മമതയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
‘‘ഞങ്ങളുടെ അധ്യക്ഷ മമതാ ബാനർജിക്ക് ഗുരുതരമായി പരുക്കേറ്റു. നിങ്ങളുടെ പ്രാർഥനയില്‍ അവരെ കൂടി ഉൾപ്പെടുത്തൂ.’’– എന്ന കുറിപ്പോടെയാണ് തൃണമൂല്‍കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പേജിൽ പരുക്കേറ്റ മമതയുടെ ചിത്രങ്ങൾ എത്തിയത്. വീട്ടിൽവച്ചു കാലുതെന്നി വീണ് ഫർണിച്ചറിൽ തലയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. മമത കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ ചികിത്സയിലാണ്.