രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു; വെള്ളിയാഴ്ച രാവിലെ ആറു മുതൽ പ്രാബല്യത്തിൽ
Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ പ്രഖ്യാപനം. പുതുക്കിയ വില നാളെ രാവിലെ ആറു മുതൽ പ്രാബല്യത്തിൽ വരും. ഇന്ധനവില രണ്ടു രൂപ കുറയ്ക്കുക വഴി പ്രധാനമന്ത്രി മോദി രാജ്യത്തെ രണ്ടര കോടി ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു എന്ന് പെട്രോളിയം മന്ത്രി ഹർദീപ്സിങ് പുരി എക്സിൽ കുറിച്ചു.
Read also: തിരഞ്ഞെടുപ്പ് കടപ്പത്രം: വിവരങ്ങൾ പ്രസിദ്ധീകരിച്ചു; അദാനി, റിലയൻസ് കമ്പനികളുടെ പേര് ഇല്ല
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചു. വനിതാ ദിനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.