ADVERTISEMENT

കൊച്ചി∙ കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാർഗംകളിയുമായി ബന്ധപ്പെട്ട കോഴക്കേസിൽ പുതിയ വെളിപ്പെടുത്തല്‍. മാർഗംകളിയുടെ വിധികർത്താവായിരുന്ന പി.എൻ.ഷാജിയെ (ഷാജി പൂത്തട്ട) എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റ്, സൂരജ് എന്നിവർ വെളിപ്പെടുത്തി. ഷാജി കഴിഞ്ഞ ദിവസം കണ്ണൂരിലെ വീട്ടിൽവച്ച് ആത്മഹത്യ ചെയ്തിരുന്നു. സെനറ്റ് ഹാളിന്റെ അടുത്തുള്ള മറ്റൊരു മുറിയിലേക്കു കൊണ്ടുപോയാണ് ഷാജിയെ മർദിച്ചത് എന്ന് ഇവർ പറയുന്നു. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് പോലുള്ള മാരകായുധങ്ങൾ മുറിയിലുണ്ടായിരുന്നു. 

Read also: സുഹൃത്ത് ജെസ്‌നയെ ചതിച്ച് ദുരുപയോഗം ചെയ്തെന്ന് സംശയം; സഹപാഠികളായ 5 പേരുടെ പങ്ക് അന്വേഷിച്ചില്ല: പിതാവ്

മർദിക്കുന്നതിനിടെ, ‘എന്നെ ആവശ്യമില്ലാത്ത പ്രശ്നത്തിൽ കുരുക്കരുത്, ജീവിക്കാൻ വഴിയില്ല, ആത്മഹത്യ ചെയ്യും’ എന്ന് ഷാജി പറഞ്ഞിരുന്നതായി ജോമറ്റും സൂരജും വെളിപ്പെടുത്തി. ‘നീ എന്തെങ്കിലും പോയി കാണിക്ക്’ എന്നാണ് മർദിച്ചവർ മറുപടി പറഞ്ഞതെന്നും ഇവർ പറയുന്നു. എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദനം.

അഞ്ജു കൃഷ്ണയ്ക്കു പുറമെ വിമൽ വിജയ്, അക്ഷയ്, നന്ദൻ എന്നീ എസ്എഫ്ഐ നേതാക്കളും മർദ്ദിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നതായി നൃത്തപരിശീലകർ പറയുന്നു. എസ്എഫ്ഐ പ്രവർത്തകർ തങ്ങളെയും മർദ്ദിച്ചിരുന്നുവെന്ന് ഇവർ ആരോപിച്ചു.

എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസിനെ സമീപിക്കുമെന്നും നൃത്തപരിശീലകർ വ്യക്തമാക്കി. മാർഗംകളി മത്സരത്തിന്റെ ഫലത്തിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ ഷാജിയെ ഒന്നാം പ്രതിയും ജോമറ്റ്, സൂരജ് എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയുമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നത്. ഇരുവരോടും ചോദ്യം ചെയ്യലിനു കന്റോൺമെന്റ് സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ഇരുവർക്കും ഇന്ന് ജസ്റ്റിസ് സി.എസ്. ഡയസ് മുന്‍കൂർ ജാമ്യം അനുവദിച്ചു.

English Summary:

Kerala University Judge Abuse Allegations Surface: Witness Claims Threat of Violence Before Tragic Suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com