ADVERTISEMENT

‌തിരുവനന്തപുരം∙ പൗരത്വ നിയമ ഭേദഗതി (സിഎഎ) ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർലമെന്റിൽ സിഎഎയ്ക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു പിണറായി വിജയൻ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു. ആവശ്യമെങ്കിൽ ശശി തരൂരിന്റെയും ഇ.ടി. മുഹമ്മദ് ബഷീറിന്റെയും പ്രസംഗത്തിന്റെ ലിങ്ക് അയച്ചു കൊടുക്കാം. രാഹുൽ ഗാന്ധി എതിർത്തിട്ടില്ല എന്നു പറയുന്നതു പച്ചക്കള്ളമാണ്. രാഹുൽ പറഞ്ഞത് ദേശീയ മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Read Also: ഇലക്ടറൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിക്കണം; എസ്ബിഐക്ക് നോട്ടിസ് അയച്ച് സുപ്രീം കോടതി 

സിഎഎ പ്രക്ഷോഭത്തിൽ സംസ്ഥാന സർക്കാർ പിൻവലിച്ചത് 69 കേസുകൾ മാത്രമാണ്. ബിജെപിയെ സന്തോഷിപ്പിക്കുന്നതാണ് അത്. കേസിൽപ്പെട്ടവർ ലക്ഷക്കണക്കിനു രൂപ പിഴയൊടുക്കിയെന്നും സതീശൻ പറഞ്ഞു. ‘‘ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ തന്നെ നിയമപരമായ തടസ്സങ്ങൾ ചൂണ്ടിക്കാണിച്ചത് കേരളത്തിൽനിന്നുള്ള എംപി ശശി തരൂരാണ്. ശശി തരൂരിന്റെയും ഇ.ടി. മുഹമ്മദ് ബഷീറിന്റെയും പ്രസംഗങ്ങള്‍ കേട്ടശേഷമെങ്കിലും തന്റെ പ്രസ്താവന പിൻവലിക്കാൻ മുഖ്യമന്ത്രി തയാറാകണം. കോൺഗ്രസ് അല്ലാതെ ഇവരുടെ ഒന്നോ രണ്ടോ എംപിമാരാണോ പാർലമെന്റിൽ സംസാരിച്ചത്?’’– സതീശൻ ചോദിച്ചു. 

‘‘12 സംസ്ഥാനങ്ങളിൽ പതിനാറ് കേസുകളാണ് രാഹുൽ ഗാന്ധിക്കെതിരെ ആർഎസ്എസ്സുകാർ കൊടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയല്ലാതെ ഏത് സിപിഎം നേതാവാണ് ആർഎസ്എസ്സുമായി ഏറ്റുമുട്ടുന്നത്? മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും മാധ്യമങ്ങളിൽ വരുന്ന വാർത്തകളൊന്നും വായിക്കുന്നില്ലേ? യാതൊരു അടിസ്ഥാനവുമില്ലാത്ത പച്ചക്കള്ളങ്ങൾ മുഖ്യമന്ത്രി പ്രചരിപ്പിക്കുകയാണ്. സിഎഎ പ്രക്ഷോഭത്തിൽ  835 കേസുകളെടുത്തിട്ടുണ്ട്. അതിൽ 69 കേസുകൾ മാത്രം പിൻവലിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്.’’ – സതീശൻ കൂട്ടിച്ചേർത്തു.  

English Summary:

Opposition Leader V.D. Satheesan Has Objected To Chief Minister Pinarayi Vijayan's statement that Rahul Gandhi did not participate in the Citizenship Amendment Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com