ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കാമെന്നു സുപ്രീംകോടതി. 237 ഹർജികളാണു കോടതിക്കു മുൻപാകെയുള്ളത്. സിഎഎ ചട്ടം റദ്ദാക്കണമെന്നാണു മുസ്‍ലിം ലീഗ്, ഡിവൈഎഫ്ഐ തുടങ്ങിയവർ നൽകിയ ഹർജിയിലെ ആവശ്യം. പൗരത്വം നൽകുന്നതിനെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നു കേന്ദ്ര സർക്കാർ നിലപാടെടുത്തു. വാദം കേൾക്കാമെന്നു കേന്ദ്രം അറിയിച്ചതോടെയാണു കേസ് ചൊവ്വാഴ്ചത്തേക്കു മാറ്റിയത്.

Read Also: രാത്രിയിൽ 3 പുരുഷന്മാർ മുറിയിൽ; അത്താഴം ഓർഡർ ചെയ്യാത്തത് അന്വേഷിച്ചപ്പോൾ കണ്ടത് അരുംകൊല

സിഎഎ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ‘‘ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര അവകാശമാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. സിഎഎ ഒരിക്കലും പിൻവലിക്കില്ല’’ അദ്ദേഹം പറഞ്ഞു. വിജ്ഞാപനം ഇറങ്ങിയതിനെത്തുടർന്ന് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽനിന്നും കോൺഗ്രസിൽനിന്നും ശക്തമായ എതിർപ്പുയരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.

സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ചും സർക്കാരും ഇടതുമുന്നണിയും ചെയ്തതെല്ലാം എണ്ണിപ്പറഞ്ഞും കോൺഗ്രസ് സ്വീകരിച്ച നിലപാടിനെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണു കേരളം. എല്ലാവരെയും ഒരുമിപ്പിച്ചു പ്രക്ഷോഭം നടത്തി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു പ്രമേയം പാസാക്കി. 13 ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി കത്തെഴുതി. സുപ്രീംകോടതിയിൽ ഹർജി നൽകി. ആദ്യഘട്ടത്തിൽ യോജിപ്പിനു തയാറായ കോൺഗ്രസ് പെട്ടെന്നു ചുവടുമാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

‌The Supreme Court will consider the petitions related to the Citizenship Amendment Act (CAA) on Tuesday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com