ബിഹാറിൽ മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകി നിതീഷ് കുമാർ; ആഭ്യന്തരം മുഖ്യമന്ത്രിക്കു തന്നെ
Mail This Article
×
പട്ന ∙ ബിഹാർ മന്ത്രിസഭാ വികസനത്തെ തുടർന്നു മുഖ്യമന്ത്രി നിതീഷ് കുമാർ മന്ത്രിമാർക്കു വകുപ്പുകൾ വിഭജിച്ചു നൽകി. നിതീഷ് കുമാർ ആഭ്യന്തര, പൊതു ഭരണ വകുപ്പുകളുടെ ചുമതല വഹിക്കും. ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരിൽ സമ്രാട്ട് ചൗധരിക്ക് ധന, വാണിജ്യ വകുപ്പുകളും വിജയ് സിൻഹയ്ക്ക് റോഡ് നിർമാണം, ഖനി തുടങ്ങിയ വകുപ്പുകളും നൽകി.
കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ മുൻ ഉപമുഖ്യമന്ത്രി രേണു ദേവി (മൃഗ, മൽസ്യ വിഭവം), മംഗൾ പാണ്ഡെ (ആരോഗ്യം, കൃഷി), നിതിൻ നവീൻ (നഗരവികസനം, ഭവനം, നിയമം), ദിലീപ് ജയ്സ്വാൾ (റവന്യൂ), നിതീഷ് മിശ്ര (വ്യവസായം, ടൂറിസം), ഷീലാ കുമാരി (ഗതാഗതം), മഹേശ്വർ ഹസാരി (വിവര, പൊതുജന സമ്പർക്കം), സുനിൽ കുമാർ (വിദ്യാഭ്യാസം) എന്നിങ്ങനെയാണ് പ്രധാന വകുപ്പുകളുടെ വിഭജനം.
English Summary:
Bihar Cabinet Reshuffle: Nitish Kumar Takes Helm of Key Departments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.