ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താത്തതിന് കാരണം സുരക്ഷാകാരണങ്ങളാണെന്ന് ആവർത്തിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 2019–ലെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനസമയത്ത് പറഞ്ഞ കാര്യങ്ങൾ അതേപടി ആവർത്തിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ. 

Read More: ലോക്സഭാ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി; വോട്ടെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ; വോട്ടെണ്ണൽ ജൂൺ 4ന്

2014–ലാണ് ജമ്മു കശ്മീരിൽ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരില്ലാതെ ആറാം വർഷത്തിലെത്തി നിൽക്കുകയാണ് ജമ്മു കശ്മീർ. 

Read More: ജമ്മു  കശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താം, സംസ്ഥാനപദവി എന്നെന്ന് കൃത്യമായി പറയാനാകില്ല: കേന്ദ്രം

പൊതുതിരഞ്ഞെടുപ്പ്പ്രഖ്യാപനത്തോടൊപ്പം ആന്ധ്ര, ഒഡീഷ, അരുണാചൽ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തേണ്ട സമയമാണെങ്കിലും സുരക്ഷാകാരണങ്ങളാൽ തിരഞ്ഞെടുപ്പ് നടത്തുന്നില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. 

എന്നാൽ പൊതുതിര​ഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും വേഗം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും ആവശ്യത്തിന് സുരക്ഷാസേനയുടെ ലഭ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചുവർഷം മുൻപ് അന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന സുനിൽ അറോറയും ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത് ഇതാണ്. 

Read More: ജമ്മുകശ്മീരിൽ ശക്തമായ പോരാട്ടത്തിനു സാധ്യത; ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ എന്ന് പ്രവചനം

 തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം കേന്ദ്രം ജമ്മു കശ്മീരിന് വിശേഷാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയിരുന്നു. സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. 

അതിനുശേഷം 90 നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിക്കുന്ന നടപടികളിലൂടെ കടന്നുപോയി. ജമ്മു കശ്മീരിന്റെ തിരഞ്ഞെടുപ്പ് ഭൂപടത്തെ മാറ്റിമറിക്കുന്ന പ്രവൃത്തിയാണ് ഉണ്ടായതെന്ന് ആരോപണമുയർന്നിരുന്നു. ഇതിനെ തുടർന്ന് ജമ്മു കശ്മീർ ഗവർണർക്ക് ജമ്മു കശ്മീർ നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ അധികാരം നൽകിക്കൊണ്ട് ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിൽ ഭേദഗതി വരുത്തുകയും ചെയ്തു.

English Summary:

Security is the reason for not holding assembly election in Jammu and Kashmir, says Election Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com