സുമലതയെ തഴയാൻ നീക്കം: മണ്ഡ്യയിൽ നിഖിൽ കുമാരസ്വാമി ദൾ സ്ഥാനാർഥിയായേക്കും
Mail This Article
ബെംഗളൂരു ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ തന്റെ മകൻ നിഖിൽ കുമാരസ്വാമി വീണ്ടും ജനതാദൾ എസ് സ്ഥാനാർഥിയാകുമെന്ന സൂചന നൽകി സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി. 25ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. മണ്ഡ്യയിൽ നടന്ന പാർട്ടി യോഗത്തിനു ശേഷം കുമാരസ്വാമി അത്തരത്തിൽ നേതാക്കൾക്ക് ഉറപ്പുനൽകിയതായാണ് റിപ്പോർട്ട്.
2019ലെ തിരഞ്ഞെടുപ്പിൽ, മണ്ഡ്യയിൽ ദൾ–കോൺഗ്രസ് സഖ്യസ്ഥാനാർഥിയായിരുന്ന നിഖിലിനെ പരാജയപ്പെടുത്തിയാണു ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി സുമലത ജയിച്ചത്. ഇക്കുറി ബിജെപി സ്ഥാനാർഥിയാകാൻ സുമലത താൽപര്യം പ്രകടിപ്പിച്ചിരുന്നു. അതിനാൽ, സുമലതയെ തള്ളി നിഖിലിനെ എൻഡിഎ സ്ഥാനാർഥിയാക്കിയാൽ രാഷ്ട്രീയനാടകങ്ങൾക്കു മണ്ഡ്യ സാക്ഷ്യം വഹിച്ചേക്കും.
Read more at: ന്യൂഡൽഹിയിൽ കേന്ദ്ര മന്ത്രിയെ മാറ്റി സുഷമയുടെ മകൾ; മുൻമന്ത്രിയെ ഇറക്കി എഎപി
അതേസമയം, മണ്ഡലത്തിൽ വെങ്കട്ടരമണെ ഗൗഡയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.