വയനാട്ടിൽ സൂപ്പര്‍ മാര്‍ക്കറ്റ് കത്തിയ സംഭവത്തില്‍ കടയുടമ അറസ്റ്റില്‍; കത്തിച്ചത് ഇൻഷുറൻസ് തുക തട്ടാൻ
Mail This Article
തലപ്പുഴ∙ വയനാട് തലപ്പുഴ ടൗണിലെ ഗ്രാൻഡ് സൂപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ കടയുടമ വാളാട് കൊത്തറ കൊപ്പര വീട്ടില്‍ മുഹമ്മദ് റൗഫ് (29) അറസ്റ്റിൽ. തലപ്പുഴ പൊലീസാണ് റൗഫിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് തലപ്പുഴയിലെ സൂപ്പര്‍ മാര്‍ക്കറ്റിനു തീപിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‍നിരക്ഷാ സേനയും പൊലീസും ചേർന്നാണ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്. അവസരോചിതമായി പ്രവർത്തിച്ചതിലൂടെ വൻ ദുരന്തമാണ് അന്ന് ഒഴിവായതും.
സംഭവത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സൂപ്പർ മാർക്കറ്റ് ഉടമ തന്നെ പിടിയിലായത്. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായാണ് സൂപ്പര്‍ മാര്‍ക്കറ്റ് കത്തിച്ചതെന്ന് ഉടമ പൊലീസിനു മൊഴി നല്‍കി.
തലപ്പുഴ പൊലിസ് സ്റ്റേഷന്‍ എസ്എച്ച്ഒ അരുണ്‍ ഷാ, എസ്ഐ വിമല്‍ ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍ കെ.എസ്. ഷിജുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.