ADVERTISEMENT

റാഞ്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായി ജാർഖണ്ഡ് കോടതിയുടെ സമൻസ്. അപകീർത്തി കേസുമായി ബന്ധപ്പെട്ട് ഈ മാസം 27ന് രാഹുൽ നേരിട്ട് ഹാജരാകണമെന്ന് ചയ്ബാസയിലെ എംപി–എംഎൽഎ കോടതി ആവശ്യപ്പെട്ടു.

Read Also: കേജ്‌രിവാളിനെ വിടാതെ ഇ.ഡി, ജാമ്യത്തിന് പിന്നാലെ വീണ്ടും സമൻസ്; മാർച്ച് 21ന് മുൻപ് ഹാജരാകണം

2018ൽ രാഹുൽ നടത്തിയ ബിജെപി വിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പ്രതാപ് കത്തിയാർ ഫയൽ ചെയ്ത കേസിലാണ് കോടതി സമൻസ് അയച്ചത്. ‘ഏത് കൊലയാളിക്കും ഇപ്പോൾ ബിജെപി പ്രസിഡന്റാകാം’ എന്ന പരാമർശമാണ് കേസിന് ആസ്പദമായത്. 

2022 ഏപ്രിലിൽ കേസുമായി ബന്ധപ്പെട്ട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഹാജരായില്ല. കഴിഞ്ഞ മാസം ഓൺലൈൻ കോൺഫറൻസ് വഴി ഹാജരാകാമെന്ന് രാഹുൽ അറിയിച്ചെങ്കിലും കോടതി അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെയാണ് നേരിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിയ്ക്കാനിരിക്കെ കോൺഗ്രസിനും ‘ഇന്ത്യ’ മുന്നണിക്കും കോടതി നടപടി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

English Summary:

Rahul Gandhi Summoned In Anti-BJP Remark Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com