ADVERTISEMENT

ന്യൂഡല്‍ഹി∙ കഴിഞ്ഞ ദിവസം പിടികൂടിയ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ ഇന്ത്യന്‍ നാവികസേന ഇന്ത്യയിലെത്തിച്ചു വിചാരണ ചെയ്യും. കഴിഞ്ഞ വര്‍ഷം വിജ്ഞാപനം ചെയ്ത മാരിടൈം ആന്റി പൈറസി നിയമപ്രകാരമാകും കൊള്ളക്കാരെ വിചാരണ ചെയ്യുക. സാധാരണയായി, പിടികൂടുന്ന കൊള്ളക്കാരില്‍നിന്ന് ആയുധം പിടിച്ചെടുത്ത ശേഷം വിട്ടയയ്ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ കൊള്ളക്കാര്‍ ഇന്ത്യന്‍ നാവികസേനയ്ക്കു നേരെ തിരിച്ചു വെടിവച്ചിരുന്നു. ഇവരെ വിട്ടയച്ചാല്‍ വീണ്ടും സംഘം ചേര്‍ന്നു കപ്പലുകള്‍ തട്ടിയെടുക്കാന്‍ സാധ്യത കൂടുതലാണെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. 

Read also: കൊൽക്കത്തയിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്ന് രണ്ടുപേർ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ഡിസംബറില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ മാള്‍ട്ടീസ് ചരക്കു കപ്പലായ 'എംവി റൂവന്‍' ആണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാവികകേന വീണ്ടെടുത്തത്. കപ്പലിലെ 17 ജീവനക്കാരെ മോചിപ്പിച്ചിരുന്നു. ഐഎന്‍എസ് കൊല്‍ക്കത്തയാണ് ദൗത്യത്തിനു നേതൃത്വം നല്‍കിയത്. മറൈന്‍ കമാന്‍ഡോകള്‍ നടത്തിയ ഓപ്പറേഷനിടെ കടല്‍ക്കൊള്ളക്കാര്‍ നടത്തിയ വെടിവയ്പില്‍ ഒരു ഡ്രോണ്‍ തകര്‍ന്നിരുന്നു.

ഇന്ത്യന്‍ തീരുത്തുനിന്ന് 2600 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ 40 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് നാവികസേന കപ്പല്‍ മോചിപ്പിച്ചത്. കപ്പല്‍ വളഞ്ഞ ശേഷം നാവികസേനയുടെ പ്രത്യേക കമാന്‍ഡോ സംഘമായ മാര്‍കോസ് അംഗങ്ങള്‍ കപ്പലില്‍ കയറി കൊള്ളക്കാരെ നേരിടുകയും കീഴടങ്ങാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ബള്‍ഗേറിയ, മ്യാന്‍മര്‍, അംഗോള എന്നിവിടങ്ങളിലെ പൗരന്മാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

English Summary:

Indian Navy to bring 35 Somali pirates to India for prosecution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com