തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു; ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
Mail This Article
ഹൈദരാബാദ്∙ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. തമിഴ്നാട്ടിൽനിന്ന് ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കാനാണ് രാജിയെന്നാണ് റിപ്പോർട്ട്. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്.
Read also: ‘പത്മഭൂഷണൊക്കെ വേണ്ടേ’: സുരേഷ് ഗോപിക്ക് എതിരെ പോസ്റ്റ്, വിവാദം; ടൊവിനോ ചിത്രം ഡിലീറ്റ് ചെയ്ത് സുനിൽകുമാർ
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. പുതുച്ചേരി, സൗത്ത് ചെന്നൈ, തിരുനെൽവേലി എന്നീ മണ്ഡലങ്ങൾ പരിഗണനയിലുണ്ട്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തൂത്തുക്കിടിയിൽനിന്ന് മത്സരിച്ച തമിഴിസൈ ഡിഎംകെയുടെ കനിമൊഴിയോട് വലിയ മാർജിനിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. 2019 വരെ തമിഴ്നാട് ബിജെപി അധ്യക്ഷയായിരുന്ന തമിഴിസൈയെ ആ വർഷം സെപ്റ്റംബറിലാണ് തമിഴിസൈയെ തെലങ്കാന ഗവർണറാക്കിയത്.