ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണു പരുക്കേറ്റ ബിഡിഎസ് വിദ്യാർഥി മരിച്ചു. വിഴിഞ്ഞം മുക്കോല സ്വദേശിയും നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്നാം വർഷ ദന്തൽ വിദ്യാർഥിയുമായ അനന്തു(26) ആണ് മരിച്ചത്. അനന്തു സ്‌കൂട്ടറില്‍ പോകുമ്പോള്‍ ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ച് ദേഹത്തേക്കു വീഴുകയായിരുന്നു.

anandu-death-2
ലോറിയിൽ നിന്ന് യുവാവിൻ്റെ തലയിൽ കരിങ്കല്ല് വീണ് ഗുരുതര പരിക്കേറ്റ സംഭവത്തെ തുടർന്ന് വിവിധ കക്ഷികളുടെ നേതൃത്വത്തിൽ തുറമുഖ കവാടം ഉപരോധിക്കുന്നു.

സംഭവത്തെ തുടർന്ന് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നാട്ടുകാർ തുറമുഖ കവാടം ഉപരോധിച്ചു. നാളെ തുറമുഖ അധികൃതരുമായി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചർച്ച നടത്തും.

ഇന്നു രാവിലെ എട്ടു മണിക്ക് ശേഷമാണ് സംഭവം നടന്നത്. വിഴിഞ്ഞം മുള്ളുമുക്ക് ഭാഗത്ത് വച്ച്,  തുറമുഖത്തേക്ക് കരിങ്കല്ലുമായി വന്ന ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ച് വിദ്യാർഥിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

English Summary:

Accident: BDS Student died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com