ADVERTISEMENT

അഹമ്മദാബാദ് ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഗുജറാത്തിൽ ബിജെപിക്കു തിരിച്ചടിയായി എംഎൽഎ രാജിവച്ചു. കേതൻ ഇനാംദാറാണു സ്പീക്കർക്കു രാജിക്കത്ത് നൽകിയത്. വഡോദര ജില്ലയിലെ സാവ്‌ളി മണ്ഡലത്തില്‍നിന്നു തുടർച്ചയായി മൂന്നു തവണ എംഎല്‍എയായ നേതാവാണ്.

Read Also: ഉദ്ധവിനെ തളയ്ക്കാൻ രാജ് താക്കറെയെ കൂട്ടുപിടിച്ച് ബിജെപി; എൻഡിഎയിൽ എത്തിക്കാൻ നീക്കം...

സ്വാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും എന്നുള്ള ഉൾവിളിയെ തുടർന്നാണു രാജിയെന്നു കേതൻ ഇനാംദാർ പറഞ്ഞു. തന്റെ രാജി സമ്മർദതന്ത്രമല്ലെന്നും വഡോദര ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർഥി രഞ്ജൻ ഭട്ടിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ജനുവരിയിലും കേതൻ ഇനാംദാർ രാജി പ്രഖ്യാപിച്ചെങ്കിലും സ്പീക്കർ സ്വീകരിച്ചിരുന്നില്ല. 182 സീറ്റുള്ള ഗുജറാത്ത് നിയമസഭയിൽ ബിജെപിക്കു നിലവിൽ 156 അംഗങ്ങളുണ്ട്. മേയ് ഏഴിന് ഒറ്റ ഘട്ടമായാണു ഗുജറാത്തിൽ തിരഞ്ഞെടുപ്പ്.

English Summary:

"Nothing Bigger Than Self-Respect": BJP MLA Resigns From Gujarat Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com