ADVERTISEMENT

ന്യൂഡൽഹി∙ വൈവ നടക്കുന്നതിനിടെ മെഡിക്കൽ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയാണു പരാതി നൽകിയത്.  പ്രാക്ടിക്കൽ വൈവ നടക്കുന്നതിനിടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസർ അനാവശ്യമായ ചോദ്യങ്ങൾ‌ ചോദിച്ചു.

Read also: ‘പൗഡറും പൂശി ബ്യൂട്ടി പാർലറിൽ കയറി പടവും എടുത്ത് നടപ്പാണ്’: ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് എം.എം.മണി

സാധാരണ അധ്യാപകർക്ക് എതിർവശത്തിരുന്നാണ് വിദ്യാർഥികൾ ചോദ്യങ്ങൾക്കു മറുപടി നൽകുന്നത്. അതിനിടെ ചില രോഗങ്ങളെക്കുറിച്ചു ചോദിച്ച അധ്യാപകൻ ശരീരത്തിൽ സ്പർശിക്കുകയും െചയ്തു. സഹകരിച്ചില്ലെങ്കിൽ എഴുത്തു പരീക്ഷയിലെ മാർക്കിൽ അതു പ്രതിഫലിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു വിദ്യാർഥികൾക്കും ഇയാളിൽ നിന്നു മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെൺകുട്ടിയുടെ പരാതിയിൽ‌ പറയുന്നു. 

English Summary:

Medical student files sexual harassment complaint against professor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com