ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സുരക്ഷാ വീഴ്ച  പരിശോധിച്ച് ജില്ലാകലക്ടറും ജില്ലാ പൊലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോർട്ട്  സമർപ്പിക്കണമെന്ന് കമ്മിഷൻ  ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ  അംഗവുമായ കെ. ബൈജുനാഥ്  ആവശ്യപ്പെട്ടു. ഏപ്രിൽ 2ന് തിരുവനന്തപുരം കമ്മിഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണു നടപടി.

Read Also: കരിങ്കല്ലുമായി പോയ ലോറിയിൽനിന്ന് കല്ലുതെറിച്ചുവീണ് പരുക്കേറ്റ ബിഡിഎസ് വിദ്യാർഥി മരിച്ചു

വിഴിഞ്ഞം മുക്കോല സ്വദേശിയും നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്നാം വർഷ ഡെന്റൽ വിദ്യാർഥിയുമായ അനന്തു(26) ആണ് മരിച്ചത്. അനന്തു സ്‌കൂട്ടറില്‍ പോകുമ്പോള്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ച് ദേഹത്തേക്കു വീഴുകയായിരുന്നു. ചൊവ്വ രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.  നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

English Summary:

Tragic Incident at Vizhinjam Port: State Human Rights Commission Takes Stand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com